തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അനുശോചിച്ചു. താനുമായി ദീര്‍ഘകാലത്തെ ഊഷ്മളമായ ആത്മബന്ധമുള്ള ഒരു പൊതുപ്രവര്‍ത്തകനായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
2004-ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും ആ കാലഘട്ടത്തിലെ നിയമസഭ പരിസ്ഥിതി സമിതിയിലും താനും കുട്ടി അഹമ്മദ് കുട്ടിയും അംഗങ്ങളായിരുന്നു. ഓരോ വിഷയങ്ങളും കൃത്യമായി പഠിച്ച് സഭയില്‍ അവതരിപ്പിക്കുന്നതിനും ജനക്ഷേമപരമായ നടപടികളില്‍ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടത്തുന്നതിലും അദ്ദേഹം പലപ്പോഴും ഞങ്ങള്‍ സഹപ്രവര്‍ത്തകരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മികച്ച പാര്ലമെന്റേറിയന് ആയിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അനുകരണീയ മാതൃകയാണ്. സാധാരണക്കാരായ മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പൊതുജീവിതം മാറ്റിവെച്ച നേതാവായിരുന്നു അദ്ദേഹം.
സൗമ്യമായ പെരുമാറ്റം കൊണ്ട് ഏല്ലാവരോടും നല്ല സൗഹൃദം സ്ഥാപിച്ച പൊതുപ്രവര്ത്തകന്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കാന്‍ കഴിയാത്ത വ്യക്തിത്വം. ഇടയ്ക്കുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് തിരക്കേറിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇടവേളയെടുത്തിരുന്നെങ്കിലും മുസ്ലിം ലീഗിന്റെ സംഘടനാരംഗത്തും ജനകീയ വിഷയങ്ങളില്‍ പ്രദേശിക തലത്തില്‍ ഇടപെടുകളുമായി അവസാനകാലം വരെ അദ്ദേഹം സജീവമായിരുന്നു. കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണം യുഡിഎഫിനും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണെന്നും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.