അൽഫോൺസ് കണ്ണന്താനത്തിന്‍റെ അമളികൾക്ക് അറുതിയില്ല..! മണ്ഡലം മാറി വോട്ടഭ്യർഥിച്ച് ആലുവയിൽ

Jaihind Webdesk
Sunday, March 24, 2019

എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന്‍റെ അമളികൾക്ക് അറുതിയില്ല. ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോൾ തന്നെ മണ്ഡലം മാറി പോയി. അമളി തിരിച്ചറിഞ്ഞ കണ്ണന്താനം പിന്നീടുള്ള വോട്ടഭ്യർഥന ചാലക്കുടിയിലെ ബി ജെ പി സ്ഥാനാർഥി എ എൻ രാധാകൃഷ്ണനു വേണ്ടിയാക്കി വീണിടം വിദ്യയാക്കി.

ഇത്തവണ വേറൊന്നുമല്ല. ചെറുതായിട്ട് മണ്ഡലം ഒന്ന് മാറി പോയതാ.  നെടുമ്പാശ്ശേരിയിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാ മദ്ധ്യേ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമായ ആലുവയിൽ ഇറങ്ങിയാണ് അൽഫോൺസ് കണ്ണന്താനം വോട്ടഭ്യർഥിച്ചത്. മണ്ഡലം മാറിയത് പ്രദേശവാസി പറഞ്ഞപ്പോൾ ആണ് കണ്ണന്താനം അറിയുന്നത്. അമളി തിരിച്ചറിഞ്ഞ കണ്ണന്താനം പിന്നീടുള്ള വോട്ടഭ്യർഥന ചാലക്കുടിയിലെ ബി ജെ പി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനു വേണ്ടിയാക്കി.

പ്രചരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശവാദമുയർത്താനും അൽഫോൺസ് കണ്ണന്താനം മറന്നില്ല. സമൂഹമാധ്യമങ്ങളിലടക്കം പരിഹാസവും നിരവധി പേർ വീണ്ടുമെത്തി.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര.