ചെളിയില്‍ പുതഞ്ഞ വാഹനം തള്ളി കയറ്റി അല്‍ഫോന്‍സ്‌ കണ്ണന്താന൦

Jaihind Webdesk
Monday, November 19, 2018

Alphons-Kannathanam-Sabarimala

നിലയ്ക്കലില്‍ ചെളിയില്‍ പുതഞ്ഞ വാഹനം തള്ളി കയറ്റി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താന൦. പമ്പയിലും പരിസരപ്രദേശത്തും സന്നിധാനത്തും ഉള്ള പ്രാഥമിക സൗകര്യങ്ങളും മറ്റും വിലയിരുത്താന്‍ ശബരിമലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. നിലയ്ക്കല്‍ എത്തിയപ്പോഴാണ് അദ്ദേഹം സഞ്ചരിച്ച വാഹനം ചെളിയില്‍ പുതഞ്ഞത്. ഇതോടെ കാറില്‍ നിന്നിറങ്ങി ഉദ്യോഗസ്ഥര്‍ക്കൊപ്പം അൽഫോൺസ് കണ്ണന്താനം വാഹനം തള്ളിക്കയറ്റുകയായിരുന്നു.

വാഹനം ചെളിക്കുഴിയിൽ വീണതോടെ നിലയ്ക്കലിലെത്തുന്ന വിശ്വാസികളുടെ അവസ്ഥ മനസിലായെന്ന് മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ശുചിമുറികളുടെ ദൈന്യാവസ്ഥയും മറ്റും നേരില്‍ കണ്ടറിഞ്ഞ മന്ത്രിയുടെ ശാസനയ്ക്ക് ഉദ്യോഗസ്ഥരും പാത്രമായി. ദേവസ്വം ബോർഡിനും മന്ത്രിയുടെ ശക്തമായ വിമർശനം ഉണ്ടായി.

എന്തായാലും മന്ത്രിയുടെ വരവും വാഹനം തള്ളിക്കയറ്റലും ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയും ട്രോളന്മാരും.