കൊലപാതകം ആസൂത്രിതം; കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എമ്മിന് ഉദ്ദേശമില്ല: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Monday, February 18, 2019

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ആസൂത്രിതമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻചാണ്ടി. സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ അവസാന ഇരയാണ് കൃപേഷും ശരത് ലാലും. ജനാധിപത്യ വിശ്വാസികൾ മാർക്സിസ്റ്റ് പാർട്ടിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ ഒന്നിക്കണം. അധികാരത്തിന്‍റെ തണലിൽ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് മാർക്സിസ്റ്റ് പാർട്ടിക്കെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ സി.പി.എമ്മിന് ഉദേശമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.