ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jaihind Webdesk
Sunday, March 31, 2019

ദോഹ: ജനാധിപത്യ സംരക്ഷണത്തിനായും, സമ്പല്‍സമൃദ്ധവും, സംഘടിതവും, സുരക്ഷിതവുമായ ഒരു ഭാരതത്തിനായും യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. നമ്മുടെ നാടിനെ വര്‍ഗ്ഗീയ ഫാസിസ്റ്റുകളില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും സംരക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നും നരേന്ദ്രമോദി സര്‍ക്കാരിന്റയും പിണറായി സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികള്‍ക്കെതിരായുള്ള ഒരു വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും. അക്രമരാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണില്‍ നിന്നും തുടച്ചുമാറ്റണമെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രസിഡണ്ട് അനീഷ് ബാബുവിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ഉദ്ഘാടനം നിര്‍വഹിച്ചു. കെ എം സി സി അഡൈ്വസറി ബോര്‍ഡ് മെംബര്‍ സൈനുള്‍ ആബിദ്, ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികളായ കെ സുധാകരന്‍, കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ടെലിഫോണിലൂടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്‍കാസ് ഗ്ലോബല്‍ കമ്മറ്റി വൈസ് (പ്രസിഡണ്ട് കെ കെ ഉസ്മാന്‍ , ഇന്‍കാസ് ഗ്ലോബല്‍ സെക്രട്ടറി അഡ്വ. സുനില്‍ കുമാര്‍, സുരേഷ് കര്യാട്, നിയാസ് ചെരിപ്പത്ത്, മനോജ് കൂടല്‍, അന്‍വര്‍ സാദത്ത്,ഷാദുലി, നിഹാസ് കൊടിയേരി, അബ്ദുള്ള പള്ളിപ്പറമ്പ്,അഷ്‌റഫ് ആറളം എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ലാ ജന. സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ജോഃ ട്രഷറര്‍ അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.