ഡീന്‍ കുര്യാക്കോസിന്റെ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കുന്നു: പ്രതിഷേധം ശക്തം

Jaihind Webdesk
Friday, April 5, 2019

ഇടുക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കുന്നു. ഇതുസംബന്ധിച്ച് യു.ഡി.എഫ് ജില്ലാ നേതൃത്വം കട്ടപ്പന ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി. കഴിഞ്ഞ രണ്ട് ദിവസമായി പ്രചാരണ രംഗം ശക്തമായതോടെയും വോട്ടര്‍മാരുടെ പിന്തുണ ഡീന്‍ കുര്യാക്കോസിന് ലഭിക്കുന്നതില്‍ വിറളി പിടിച്ചാണ് പോസ്റ്ററുകളും ബാനറുകളും വ്യാപകമായി രാത്രി കാലങ്ങളില്‍ നശിപ്പിക്കുന്നത്. നിയോജക മണ്ഡലങ്ങളിലും ബൂത്തുകളിലും ശക്തമായ പിന്തുണയാണ് ഡീന്‍ കുര്യാക്കോസിന് ലഭിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും, ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്. ജനങ്ങള്‍ക്ക് നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന സാഹചര്യം നിലനില്‍കെയാണ് വ്യാപകമായി, പോസ്റ്ററുകള്‍ നശിപ്പിക്കപ്പെടുന്നതെന്ന് ഇടുക്കി യു.ഡി.എഫ് നേതൃത്വം പറഞ്ഞു. പരാതിയെത്തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്തു,