ബി.ജെ.പിയുടെ ഗൗതം ഗംഭീര്‍ വോട്ട് ചോദിക്കുന്നതും ആളെ പറ്റിച്ച്; യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥി കാറിനകത്ത്; പുറത്ത് ഡമ്മി

Jaihind Webdesk
Friday, May 10, 2019

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് അപരനെ രംഗത്തിറക്കിയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയിലെ കൊടും ചൂടില്‍ നിന്ന് നിന്ന് രക്ഷനേടാന്‍ ഗൗതം ഗംഭീര്‍ ഡമ്മി ആളെ ഉപയോഗിച്ച് പ്രചരണം നടത്തുന്നുവെന്നാണ് ചിത്രമുള്‍പ്പെടെ ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗംഭീര്‍ കാറിനുള്ളില്‍ ഇരിക്കുകയും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള ഒരാള്‍ വാഹനത്തിന് മുകളില്‍ നിന്ന് കൈവീശി കാട്ടുന്നതുമാണ് ചിത്രത്തിലുള്ളത്.