മോദി സർക്കാര്‍ ജനാധിപത്യത്തെ വെല്ലുവിളിച്ച് ഏകാധിപത്യത്തിലേക്ക് പോകുന്നു : ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Sunday, July 21, 2019

ജനാധിപത്യത്തെ വെല്ലുവിളിച്ച് ഏകാധിപത്യത്തിലേക്ക് പോകുന്നതിനുള്ള ശ്രമമാണ് നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. ഇതിനെ ചെറുത്തു തോൽപിക്കുവാൻ കോൺഗ്രസ് പ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ ഇടുക്കി ഡി.സി.സിയുടെ നേതൃത്വ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി.

ജനാധിപത്യത്തെ തകർക്കാൻ ബി.ജെ.പി സർക്കാർ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും, ജുഡീഷ്യറിയെയും വരുതിയിലാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനെ ചെറുത്തുതോല്‍പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് കഴിയണം.

ഭാരതം എക്കാലവും ഉയർത്തിപ്പിടിച്ച ജനാധിപത്യവും സ്വാതന്ത്ര്യവും തകർക്കാനുള്ള ബി.ജെ.പി ഗവൺമെൻറിന്‍റെ ശ്രമം തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് ക്യാമ്പില്‍ സംസാരിച്ച പി.ടി തോമസ് എം.എൽ.എ പറഞ്ഞു.

വിഷൻ 20-20 എന്ന പേരിൽ ഇടുക്കിഡി.സി.സി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു നേതാക്കൾ. ഡി.സി.സി.പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ അധ്യക്ഷത വഹിച്ചു.