ശബരിമല : സമവായശ്രമവുമായി സര്‍ക്കാര്‍; സര്‍വകക്ഷി യോഗം വിളിക്കും

Jaihind Webdesk
Monday, November 12, 2018

Sabarimala-Nada-3

ശബരിമല യുവതീ പ്രവേശനത്തില്‍ സമവായ ശ്രമവുമായി സര്‍ക്കാര്‍.  സര്‍വകക്ഷി യോഗം വിളിക്കാനും തീരുമാനം. മണ്ഡല മകരവിളക്ക് തീർത്ഥാടന തുടങ്ങുന്നതിന് മുമ്പ് യോഗം വിളിക്കാനാണ് ആലോചന.

നാളെ  സുപ്രീംകോടതി ശബരിമല കേസ് പരിഗണിക്കുന്ന സാഹചര്യവും  മണ്ഡല-മകരവിളക്ക് കാലം ശബരിമലയില്‍ നിയന്ത്രണം ദുഷ്കരമാകും എന്ന തിരിച്ചറിവും  സ്ഥിതിഗതികള്‍ പ്രക്ഷുബ്ധമാകുന്നത് തടയുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ സമവായ ശ്രമത്തിലേയ്ക്ക് നീങ്ങുന്നത്. നാളത്തെ സുപ്രീം കോടതിയുടെ നിലപാട് അറിഞ്ഞശേഷമായിരിക്കും യോഗത്തിന്‍റെ തീയതി നിശ്ചയിക്കുക. തുലാമാസ പുജകൾക്കും ആട്ട ചിത്തിരയ്ക്കും നട തുറന്നപ്പോൾ ഉണ്ടായ സംഘർഷം കണക്കിലെടുത്താണ് സമവായത്തിന് സർക്കാർ നീക്കം തുടങ്ങിയത്. മണ്ഡല-മകരവിളക്ക് കാലത്ത് വീണ്ടും സംഘർഷമുണ്ടാകുന്നത് നിയന്ത്രിക്കാനാകില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. ഇത് തടയാനാണ് രാഷ്ട്രീയകക്ഷികളെ വിളിച്ച് സർവകക്ഷിയോഗം നടത്തുന്നത്.