പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി?..ഗൂഗിളിൽ ഒന്ന് തിരഞ്ഞുനോക്കൂ..

Jaihind Webdesk
Thursday, November 22, 2018

Pinarayi-Google-search

സംസ്ഥാനം ഭരിച്ചിട്ടുള്ളതിൽ വെച്ച് മോശം മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഇന്‍റർനെറ്റിൽ പരതിയാൽ കാണുന്നത് രസകരമായ കാര്യം. ബാഡ് ചീഫ് മിനിസ്റ്റർ ഓഫ് കേരള എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്ത് തിരഞ്ഞാൽ ലഭിക്കുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയന്‍റെ വിവരങ്ങളാണ്. വിക്കീപീഡിയയിൽ നൽകിയിട്ടുള്ള പിണറായി വിജയന്‍റെ വിവരങ്ങളടങ്ങുന്ന പ്രൊഫൈലാണ് ആദ്യം ലിസ്റ്റ് ചെയ്യപ്പെടുന്നത്.

പരനാറി എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങളാണ് ലഭിക്കുന്നത്. കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച എൻ.കെ പ്രേമചന്ദ്രനെ തെരഞ്ഞെടുപ്പു യോഗത്തിൽ ഇത്തരത്തിൽ അന്ന് സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയൻ അഭിസംബോധന ചെയ്തിരുന്നു.

നിലവിൽ ശബരിമല യുവതീ പ്രവേശനം അനുവദിച്ച് പുറത്തിറക്കിയ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ഉയർന്ന വിവാദങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതപ്പെടുന്നു. എന്തായാലും ഗൂഗിൾ ഇത്തരത്തിലൊരുക്കിയ കെണി മുഖ്യമന്ത്രിക്കും സി.പി.എമ്മിനും കനത്ത തിരിച്ചടിയാകും സമ്മാനിക്കുക.