ഇന്ധന വില വർദ്ധനവിൽ നട്ടംതിരിഞ്ഞ് കേരളം

Jaihind Webdesk
Saturday, September 8, 2018

ഇന്ധന വില വർദ്ധനവിൽ കേരളം നട്ടംതിരിയുകയാണ്. പ്രളയ ദുരിതത്തിനു പുറമെ ദിനംപ്രതി കൂടുന്ന പെട്രോൾ, ഡീസൽ വില ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. വില വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമാണ് ആളുകൾ രേഖപ്പെടുത്തുന്നത്.