മന്ത്രി കെടി ജലീല്‍ പ്രതികാരം വീട്ടുകയാണെന്ന് ഉദ്യോഗാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

Jaihind News Bureau
Friday, January 25, 2019

ബന്ധുനിയമന വിവാദത്തില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന മന്ത്രി കെടി ജലീല്‍ പ്രതികാരം വീട്ടുകയാണെന്ന് ഉദ്യോഗാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യതയുണ്ടായിരുന്ന ഏക ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടിക്കെതിരെയണ് മന്ത്രി ജലീല്‍ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് പ്രതികാര നടപടി ആരംഭിച്ചിരിക്കുന്നത്. ബന്ധു നിയമന വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള സഹീറിന്റെ നീക്കമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.