മികച്ച പ്രേക്ഷക പ്രതികരണവുമായി “ഫോറെൻസിക്” മുന്നേറുന്നു

Jaihind News Bureau
Friday, February 28, 2020

ടൊവീനോ തോമസിനെ നായകനാക്കി അഖിൽ പോൾഅനസ് ഖാൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഫോറെൻസിക്കിന് മികച്ച റിപ്പോർട്ട്. സിനിമ സീരിയൽ കില്ലറുടെ കഥയാണ് പറയുന്നത്. മികച്ച ത്രില്ലറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണം

ചിത്രത്തിൽ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറെൻസിക് ഉദ്യോഗസ്ഥനായി ടൊവീനോ എത്തുന്നു. സെവൻത് ഡേയ്ക്കു ശേഷം അഖിൽ പോളും ടൊവീനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മംമ്ത മോഹൻദാസാണ് ചിത്രത്തിൽ നായികയാവുന്നത്. റിതിക സേവ്യർ ഐപിഎസ് ആയാണ് മമ്ത ചിത്രത്തിൽ എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോൺ, റേബ മോണിക്ക ജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ജുവിസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സിജു മാത്യു, നെവിസ് സേവ്യർ എന്നിവർക്കാെപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണവും ജെയ്ക്‌സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു