പ്രിയ പ്രകാശ് വാര്യർക്കെതിരായ എഫ്.ഐ.ആര്‍ സുപ്രീംകോടതി റദ്ദാക്കി

Jaihind Webdesk
Friday, August 31, 2018

അടാർ ലവ് സിനിമയിലെ ഗാനം നടി പ്രിയ പ്രകാശ് വാര്യർക്കെതിരായ എഫ്.ഐ.ആര്‍ സുപ്രീം കോടതി റദ്ദാക്കി. സിനിമയിലെ ‘മാണിക്യ മലരായ പൂവി ഗാനം’ എന്നുതുടങ്ങുന്നു മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് തെലങ്കാന പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആര്‍ ആണ് റദ്ദാക്കിയത്.

സിനിമയുടെ സംവിധായകൻ ഒമർ ലുലു, നിർമാതാവ് എന്നിവർക്കെതിരായ കേസുകളും സുപ്രീം കോടതി റദ്ദാക്കി.കലാകാരന്മാർ, എഴുത്തുകാർ, സിനിമാക്കാർ, കവികൾ, നർമ കവികൾ എന്നിവരുടെ സൃഷ്ടികളെ പക്വതയോടെയും ബൗദ്ധികമായ സഹിഷ്ണുതയോടെയും സ്വീകരിക്കണമെന്നും സുപ്രീം  കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമർശം.

‘മീശ’ നോവലിന്എതിരായ ഹർജിയിൽ വിധി പറയാൻ പോകുന്നത് ഇതേ ബെഞ്ചാണ്. എല്ലാ കേസുകളിലും പ്രസക്തമാണ് ഈ നിരീക്ഷണം. സിനിമയുടെ സംവിധായകൻ ഒമർ ലുലു, നിർമാതാവ് എന്നിവർക്കെതിരായ കേസുകളും സുപ്രീം കോടതി റദ്ദാക്കി.