ട്രാക്ടർ റാലിക്ക് അനുമതി ; ശക്തിപ്രകടനമാക്കാന്‍ കർഷകർ ; സഞ്ചാരപാതയില്‍ ഇന്ന് തീരുമാനം

Jaihind News Bureau
Sunday, January 24, 2021

 

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ നിശ്ചയിച്ച ട്രാക്ടർ റാലിക്ക് പൊലീസ് അനുമതി. റാലിയുടെ പാതയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇന്ന് തീരുമാനമാകും. ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്തി റാലി വൻ ശക്തിപ്രകടനം ആക്കാനാണ് കർഷകരുടെ നീക്കം.

റിപ്പബ്ലിക് ദിനത്തില്‍ ഉച്ചയ്ക്കു 12നാണ് ട്രാക്ടര്‍ റാലി ആരംഭിക്കുക. ദേശീയപതാകയും കര്‍ഷകസംഘടനകളുടെ കൊടികളും ട്രാക്ടറുകളില്‍ നാട്ടാൻ അനുമതിയുണ്ട്.  കാര്‍ഷികസംസ്‌കാരം ദൃശ്യവത്കരിക്കുന്ന നിശ്ചലദൃശ്യങ്ങളും റാലിയിലുണ്ടാവും. ഒരു ലക്ഷം ട്രാക്ടറുകൾ പഞ്ചാബിൽ നിന്ന് മാത്രം റാലിയുടെ ഭാഗമാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചു.