എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം സർക്കാരിന് വൻ തിരിച്ചടിയാകുന്നു; പിൻവലിപ്പിക്കാനുള്ള ശ്രമം ഊർജ്ജിതം

Jaihind Webdesk
Saturday, February 2, 2019

Endosulphan-Hunger-Strike

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ വിലാപം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ഇതിനെതിരെ കണ്ണടക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. പ്രഖ്യാപിച്ച സഹായങ്ങൾ ഒന്നും തന്നെ നടപ്പാക്കാൻ ഇരു സർക്കാരുകൾക്കും ആയിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സമരങ്ങൾ സർക്കാരിന് വൻ തിരിച്ചടിയാകുന്ന സാഹചര്യത്തിൽ, സമരം പിൻവലിപ്പിക്കാനുള്ള ഊർജ്ജിത ശ്രമങ്ങളാണ് സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ എൻഡോസൾഫാൻ ദുരിതബാതിതരുടെ സമരം. മുഴുവൻ ദുതിതബാധിതരേയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

സഹായത്തിന് അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

1980 ലാണ് എൻഡോസൾഫാനെതിരെയുളഅള സമരം ആരംഭിച്ചത്. ജനകീയ രോക്ഷവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ദുരിത ബാതിതർക്കാ ശാശ്വതമായ ഒരു പരിഹാരം കാണാൻ സർക്കാരിന് ഇതുവരെയും ആയിട്ടില്ല.

2016 ൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ ദുരിതബാധിതരും കുടുംബങ്ങളും സെക്രട്ടറേയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. പിന്നീട് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാം എന്ന് ഉറപ്പ് നൽകിയ പശ്ചാത്തലത്തിൽ സമരം പിൻവലിക്കുകയായിരുന്നു. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ പൂർണമായി നടപ്പാക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ്
വീണ്ടും സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.