A.M.M.A യുമായി തുറന്ന പോരിന് WCC; കൂടുതല്‍ പേര്‍ രാജിക്ക്

Saturday, October 13, 2018

അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ (AMMA) കൂടുതൽ പ്രതിസന്ധിയിലേക്ക്. ദിലിപീനെ തിരിച്ചെടുത്തത് റദ്ദാക്കാനാകില്ലെന്ന നിലപാടിനെതിരെ വനിതാ അഭിനേതാക്കൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി ഇന്ന് കൊച്ചിയിൽ യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കും.

ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുത്തതിനെ തുടർന്ന് ഡബ്ല്യു.സി.സി പ്രതിനിധികളായ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എിവർ സംഘടനാ ഭാരവാഹികൾക്ക് ഒരു കത്ത് നൽകിയിരുന്നു. നാല് ആവശ്യങ്ങളാണ് കത്തിൽ ഉയിച്ചിരിക്കുന്നത്.

1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള തീരുമാനവും പ്രത്യാഘാതങ്ങളും.

2. അക്രമത്തെ അതിജീവിച്ച നടിയെ പിന്തുണക്കാനായി സ്വീകരിച്ച നടപടികൾ

3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പ് വരുത്തും വിധം നിയമാവലി രൂപപ്പെടുത്തുക.

4. സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങൾ.

ഈ ആവശ്യങ്ങളിൻമേൽ ഓഗസ്റ്റ് 7 ന് എ.എം.എം.എ നിർവാഹക സമിതി ചർച്ച നടത്തിയെങ്കിലും കാര്യമായ തീരുമാനങ്ങൾ ഉണ്ടായില്ല. ഈ മാസം 6 ന് വീണ്ടും നിർവാഹക സമിതി ചേര്‍ന്നെങ്കിലും ദിലീപിനെ തിരിച്ചെടുത്തത് റദ്ദാക്കണമെങ്കിൽ ജനറൽ ബോഡി വിളിക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. എന്ന് ജനറൽ ബോഡി വിളിക്കും എന്ന കാര്യത്തിലും സംഘടനാ നേതൃത്വം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. എന്നാൽ നിർവാഹക സമിതിക്ക് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന നിയമോപദേശം ഡബ്ല്യു.സി.സി പ്രതിനിധികൾ മുന്നോട്ടുവെച്ചിരുന്നു. മുമ്പ് തിലകനെതിരെ നിർവാഹക സമിതി നടപടി എടുത്ത കീഴ്‌വഴക്കവും ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ചൊവ്വാഴ്ചക്കകം തീരുമാനം അറിയിക്കണമൊവശ്യപ്പെട്ട് മറ്റൊരു കത്തും നൽകിയെങ്കിലും സംഘടനാ നേതൃത്വം ഗൗനിച്ചില്ല. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് ഡബ്യു.സി.സി നീങ്ങുതന്നത്. കൂടുതൽ നടിമാർ എ.എം.എം.എ വിട്ടേക്കുമെന്നാണ് സൂചനകൾ.