ഉന്നാവോ പെൺകുട്ടിയെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

Jaihind News Bureau
Friday, August 2, 2019

Unnao-Rape-Case-SC

ഉന്നാവോ പെൺകുട്ടിയുടെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ തീരുമാനം അറിയിക്കും. പെൺകുട്ടിയുടെ കുടുംബത്തോട് ആലോചിച്ച് തീരുമാനമെടുക്കും. വിദഗ്ദ്ധ ചികിത്സ അത്യാവശ്യമാണെങ്കിൽ മാത്രം ഡൽഹിയിലേക്ക് മാറ്റിയാൽ മതിയെന്ന നിലപാടിലാണ് പെൺകുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കൾ. എന്നാൽ ആശുപത്രിയിൽ പെൺകുട്ടിയുടെ സുരക്ഷയിൽ ഉത്കണ്ഠയും കുടുംബം പ്രകടിപ്പിച്ചു.

ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട 5 കേസുകളുടെയും വിചാരണ ലഖ്‌നൗവിലെ സിബിഐ കോടതിയിൽ നിന്ന് ദില്ലിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. സുപ്രീം കോടതി ഉത്തരവ് പ്രകാരം നൽകേണ്ട 25 ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് ജില്ലാ കളക്ടർ നേരിട്ടെത്തി പെൺകുട്ടിയുടെ അമ്മയ്ക്ക് കൈമാറി. പെൺകുട്ടിക്ക് 20 ലക്ഷവും അമ്മയ്ക്ക് 5 ലക്ഷവുമാണ് അടിയന്തിര സഹായമായി നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്.