വിവാദങ്ങൾക്കിടെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Jaihind News Bureau
Friday, November 8, 2019

വിവാദങ്ങൾക്കിടെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കൾക്ക് എതിരെ യു.എ.പി എ ചുമത്തിയ നടപടി യോഗം വിശദമായി ചർച്ച ചെയ്യും. യു. എ. പി എ ചുമത്തിയതിനെതിരെ സി പി എം കേന്ദ്ര നേതാക്കളായ സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി യോഗത്തിൽ വിശദികരണം നൽകും. അതേ സമയം മുഖ്യമന്ത്രിയുടെ വാദങ്ങൾ യോഗം അംഗീകരിക്കുമോ എന്നതാണ് പ്രധാനം. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ടും പാർട്ടിയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.പോലീസ് പറയുന്ന കാര്യങ്ങൾ അതേപടി വിശ്വസിക്കാൻ കഴിയില്ല എന്നതാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.