ലൈംഗിക പീഡന പരാതിയിൽ എംഎൽഎയെ സംരക്ഷിച്ച് സിപിഎം

Jaihind Webdesk
Saturday, October 13, 2018

പി കെ ശശി എം.എൽ എ യെ സംരക്ഷിച്ച് സിപിഎം . ശശിക്ക് എതിരെ പാലക്കാട്ടെ ഡി.വെ.എഫ്.ഐ വനിത നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ ശശിക്ക് എതിരെ ഉള്ള അച്ചടക്ക നടപടി നീളും.  പരാതിയെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സമിതി പരിഗണിച്ചില്ല. ഇതോടെ പരാതിക്കാരിക്ക് നീതി നിഷേധിക്കപെടുകയാണ്.

ശശിക്ക് എതിരെ ഉള്ള പരാതിയോ കമ്മീഷൻ റിപ്പോർട്ടോ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും പരിഗണിച്ചില്ല. അന്വേഷണ റിപ്പോർട്ട് തയ്യാറായിട്ടില്ലെന്നും ഇനിയും മൊഴി എടുക്കാൻ ഉണ്ടെന്നുമാണ് സിപിഎം നൽകുന്ന വിശദീകരണം. ഇതോടെ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുമെന്ന് പാർട്ടി വാഗ്ദാനം പാഴായി. പരാതി തനിക്ക് എതിരെ ഉള്ള ഗൂഡാലോചനായെണന്ന ശശിയുടെ പരാതിയിൽ കുടുതൽ മൊഴി എടുക്കണമെന്നാണ് ഇപ്പോൾ അന്വേഷണ കമ്മീഷൻ പറയുന്നത്. ഓഗസറ്റ് 30ന് രുപീകരിച്ച കമ്മീഷന്‍റെ റിപ്പോർട്ടാണ് ഇപ്പോൾ അനന്തമായി നീളുന്നത്. ഇതോടെ പരാതിക്കാരിക്ക് പാർട്ടി നീതി നിഷേധിക്കുകയാണ്.

ഇനി ഒരു മാസം കഴിഞ്ഞേ സംസ്ഥാന സമിതി യോഗം ചേരൂ. അതു വരെ ശശിക്ക് എതിരെ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പായി. അതേ സമയം വിഷയം പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി ചിത്രീകരിച്ച് പരാതിക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കാനാണ് റിപ്പോർട്ട് വൈകിപ്പിക്കുന്നതെന്നും സൂചനയുണ്ട്. നടപടി വൈകുന്നത് പാലക്കാട്‌ സിപിഎമ്മിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. സമാനമായ പരാതികളിൽ വേഗം നടപടി സ്വീകരിച്ച സിപിഎം, ശശി വിഷയത്തിൽ പിന്നോക്കം പോകുന്നത് നടപടി സ്വീകരിച്ചാൽ ശശി എം എൽ എ സ്ഥാനത്ത് എങ്ങനെ തുടരും എന്ന് ചോദ്യമാണ് പാർട്ടിയെ അലട്ടുന്നത്[yop_poll id=2]