സംഘര്‍ഷം വ്യാപിപ്പിക്കാന്‍ സി.പി.എം-ബി.ജെ.പി ശ്രമം: ബെന്നി ബെഹനാന്‍

Jaihind Webdesk
Saturday, October 27, 2018

ശബരിമല വിഷയത്തില്‍ സംഘർഷം വ്യാപിപ്പിക്കാൻ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. സര്‍ക്കാര്‍ നിലപാട് കേരളത്തെ സംഘർഷഭൂമിയാക്കി. സി.പി.എം സ്‌ക്വാഡിനെ അയക്കാനുള്ള നീക്കം ശബരിമലയെ കണ്ണൂർ മോഡലാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സി.ബി.ഐയിലെ ഇടപെടലിനെയും അദ്ദേഹം വിമര്‍ശിച്ചു. അർധരാത്രി മാറ്റേണ്ട ആളല്ല സി.ബി.ഐ മേധാവി. തങ്ങളുടെ ഇഷ്ടാനുസരണം ഉദ്യോഗസ്ഥരെ മാറ്റുന്നത് ഫാസിസ്റ്റ് ഭരണാധികളാണെന്നും അദ്ദേഹം പറഞ്ഞു.  മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.