ഡി.കെ ശിവകുമാറിന്‍റെ ജാമ്യ അപേക്ഷയിൽ വിധി ഇന്ന്

Jaihind News Bureau
Wednesday, September 25, 2019

രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ കള്ള കേസിൽ കുടുക്കിയ കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി പറയും. ഡൽഹി റോസ് അവന്യു കോടതി ജഡ്ജി അജയ് കുമാർ കുഹാർ ആണ് വിധി പറയുക. അന്വേഷണവുമായി സഹകരിച്ചെന്നും അനാരോഗ്യം പരിഗണിച്ച് ജാമ്യം അനുവദിക്കണം എന്നും ശിവകുമാർ ആവശ്യപ്പെടും. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കും എന്ന എതിർവാദം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവർത്തിക്കും. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ശിവകുമാർ ഇപ്പോൾ തിഹാർ ജയിലിലാണ്.