കൊറോണ വൈറസ്: ഹൈബി ഈഡൻ എം.പി കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Jaihind News Bureau
Friday, January 31, 2020

ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് കേസ് കേരളത്തിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഹൈബി ഈഡന്‍ എം.പി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധനുമായി കൂടിക്കാഴ്ച നടത്തി. രോഗം നേരിടാനും പടരുന്നത് തടയാനുമുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

അതിവേഗം പടരുന്ന രോഗമായതിനാൽ തന്നെ വൈറസ് പരിശോധനയ്ക്കുള്ള പരിപൂർണ സംവിധാനം കേരളത്തിൽ അടിയന്തരമായി സജ്ജമാക്കണമെന്നും പ്രത്യേക ആരോഗ്യ സംഘത്തെ ഉടൻ കേരളത്തിലേക്ക് അയക്കണമെന്നും ഹൈബി ഈഡന്‍ എം.പി ആവശ്യപ്പെട്ടു.

രോഗം നിയന്ത്രണ വിധേയമാണെന്നും വേണ്ട നടപടികളും മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രത്യേക കേന്ദ്ര ആരോഗ്യ സംഘത്തെ കേരളത്തിലേക്ക് അയക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നും മന്ത്രി ഉറപ്പ് നൽകിയതായി ഹൈബി ഈഡന്‍ എം.പി പറഞ്ഞു.