അയോദ്ധ്യ ഭൂമി തർക്ക കേസിൽ ഭരണഘടനബെഞ്ച് ഇന്ന് വീണ്ടും ചേരും

Jaihind News Bureau
Thursday, October 17, 2019

ayodhya-supreme-court

അയോദ്ധ്യ ഭൂമി തർക്ക കേസിൽ ഭരണഘടനബെഞ്ച് ഇന്ന് വീണ്ടും ചേരും. നവംബർ 17ന് ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനാൽ അതിന് മുൻപ് കേസിൽ വിധി പറയും. വാദം തീരുന്ന അവസാന ദിനത്തിൽ കോടതിയിൽ ഹാജരാക്കകിയ രേഖകൾ അഭിഭാഷകൻ കോടതി മുറിയിൽ കീറി എറിയുന്ന നാടകിയ രംഗങ്ങൾക്ക് വരെ ഭരണഘടന ബഞ്ച് സാക്ഷിയായി. കേസുമായി ബന്ധപ്പെട്ട ഒരു ഹർജികളും ഇനി കേൾക്കേണ്ടതില്ലെന്നും ഭരണ ഘടന ബെഞ്ച് തീരുമാനം എടുത്തു. ജസ്റ്റിസ് ഇബ്രാഹിം ഖലിഫുള്ള അദ്ധ്യക്ഷനായ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടും സുപ്രിം കോടതിയിൽ സമർപ്പിച്ചു.

അതേസമയം, അയോധ്യ കേസ് വിധി പറയാൻ മാറ്റിവച്ച സാഹചര്യത്തിൽ തുടർ നടപടികൾ ആലോചിക്കാൻ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർ ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലാകും യോഗം. അയോധ്യ പ്രശ്‌നത്തിലെ മധ്യസ്ഥ ചർച്ചകൾ വിജയം കണ്ടെന്ന് റിട്ട ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും ജഡ്ജിമാർ പരിശോധിക്കും.

നവംബർ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജൻ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകളുള്ള കേസിൽ അതിന് മുമ്പ് വിധി പറയുക എന്ന വലിയ ദൗത്യമാണ് ജഡ്ജിമാർക്കുള്ളത്. ഒപ്പം മധ്യസ്ഥ ചർച്ചയിലുണ്ടായ പുരോഗതിയും പ്രധാന വിഷയമാണ്. ഇക്കാര്യങ്ങളിൽ എന്ത് തീരുമാനങ്ങളിലേക്ക് പോകണം എന്നതിൽ ജഡ്ജിമാർക്കിടയിൽ ഇന്ന് കൂടിയാലോചന നടക്കും.

teevandi enkile ennodu para