കോണ്‍ഗ്രസിന് ജൂണില്‍ പുതിയ അധ്യക്ഷന്‍ ; സംഘടനാ തെരഞ്ഞെടുപ്പ് മേയില്‍

Jaihind News Bureau
Friday, January 22, 2021

 

ന്യൂഡല്‍ഹി : അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് ജൂണിൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതിയിൽ തീരുമാനം. തെരഞ്ഞെടുപ്പിലൂടെയാകും പുതിയ അധ്യക്ഷനെ കണ്ടെത്തുക. പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടക്കും.

അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. തെരഞ്ഞെടുപ്പിലൂടെ ആയിരിക്കും പുതിയ അധ്യക്ഷനെ കണ്ടെത്തുക. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം മേയിൽ ആയിരിക്കും അധ്യക്ഷ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് ഉണ്ടാകും.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ ഇന്നത്തെ പ്രവർത്തക സമിതിയിൽ ഉണ്ടായി. അധ്യക്ഷ തെരഞ്ഞെടുപ്പ് തീരുമാനം എല്ലാവരും ഒറ്റക്കെട്ടായി എടുത്തതാണെന്നും നേതാക്കൾ അറിയിച്ചു.