പി.കെ. ശശിക്കെതിരായ കേസ് അതീവ ഗൗരവമുള്ളതെന്ന് രമേശ് ചെന്നിത്തല; കേസെടുക്കണമെന്ന് കെ.മുരളീധരൻ

webdesk
Wednesday, September 5, 2018

പി.കെ. ശശിക്കെതിരായ ലൈംഗികാതിക്രമക്കേസ് അതീവ ഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതി പോലീസിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമക്കേസിൽ പി.കെ ശശിക്കെതിരെ കേസെടുക്കണമെന്ന് കെ.മുരളീധരൻ എംഎൽഎ. യുഡിഎഫ് എംഎൽഎ മാർക്കും എൽഎഡിഎഫ് എംഎൽഎമാർക്കും രണ്ട് നീതി ശരിയല്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.