ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകള്‍ നല്‍കിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശുദ്ധ തട്ടിപ്പ് : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Saturday, February 29, 2020

കോട്ടയം : ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ നൽകിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ മുതലെടുപ്പിനുള്ള ഇടതുസർക്കാരിന്‍റെ ശ്രമം തുറന്നുകാട്ടേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ നിര്‍മിച്ചു നല്‍കിയ വീടുകളുടെ കൃത്യമായ കണക്കുകള്‍ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാർത്താസമ്മേളനം.

പിണറായി സർക്കാർ പ്രഖ്യാപിച്ച നാല് പദ്ധതികളും പരാജയപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഹരിതം, ആർദ്രം, പൊതുവിദ്യാഭ്യാസം, ലൈഫ് എന്നീ പദ്ധതികളാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ഇടത് സർക്കാർ പ്രഖ്യാപിച്ചത് എന്നാൽ ഇത് നാലും പാളിപ്പോയി. ലൈഫ് പദ്ധതിയെക്കുറിച്ച് മാത്രമാണ് ഇപ്പോൾ പറയുന്നതെന്നും മറ്റ് മൂന്ന് പദ്ധതികളെക്കുറിച്ചും സർക്കാരിന് മിണ്ടാട്ടമില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

 

കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

 

ലൈഫ് പദ്ധതിയിലൂടെ നിർമിച്ചെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്