ബിജെപി സംസ്ഥാന സമിതിയിൽ പൊട്ടിത്തെറി; അദ്ധ്യക്ഷസ്ഥാനത്തിനായി രൂക്ഷമായ തര്‍ക്കം

Jaihind Webdesk
Tuesday, June 25, 2019

PS-Sreedharan-Pillai-V-Muraleedharan

ബിജെപി സംസ്ഥാന സമിതിയിൽ പൊട്ടിത്തെറി. അദ്ധ്യക്ഷസ്ഥാനത്തിനായി രൂക്ഷമായ തര്‍ക്കമാണ് ശ്രീധരൻപിള്ള പക്ഷവും കെ.സുരേന്ദ്രനായി മുരളീധര പക്ഷവും തമ്മില്‍ തുടരുന്നത്.

പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി, ഏറെ പ്രതീക്ഷകൾ അർപിച്ച്. ദയനീയ പരാജയം ഏറ്റ് വാങ്ങിയതോടെ ബിജെപി യിൽ നേതാക്കൾ തമ്മിലുള്ള വാക്‌പോരും കലഹവും രൂക്ഷമായിരുന്നു. ദയനീയ പരാജയത്തിന്‍റെ ഉത്തരവാദിത്വം മൊല്ലി ഇരുപക്ഷങ്ങളും തമ്മിൽ തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷ പദത്തെച്ചൊല്ലി പാർട്ടിയിൽ കലാപം രൂക്ഷമായത്. ഓഗസ്റ്റിൽ അംഗത്വ വിതരണം പൂർത്തിയായാൽ സംഘടനാ തെരഞ്ഞെടുപുണ്ടാകും. മുൻപ് നടന്ന സംഘടനാ തെരഞ്ഞെടുപിൽ അദ്ധ്യക്ഷപദം പിടിച്ചെടുക്കാൻ മുരളീധരപക്ഷത്തിനായില്ല എന്നാൽ ഇത്തവണ കെ സുരേന്ദ്രനെ അദ്ധ്യക്ഷപദവിയിലേക്കെത്തിക്കാനാണ് കേന്ദ്രസഹമന്ത്രിയായ മുരളീധരന്‍റെ നീക്കം. ശ്രീധരൻ പിള്ള പക്ഷക്കാർ എംടി രമേശിനു വേണ്ടി അദ്ധ്യക്ഷ പദവിയിലേക്ക് സജീവമായ ചരട് വലികൾ തുടങ്ങി.എന്നാൽ കേരളത്തിലെ നേതാക്കൾക്കിടയിലെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ കാരണം ബിജെപി ക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കാത്തതിന് ഇതാണ് കാരണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കുടുതൽ വോട്ടുകൾ നേടാനായത് മുൻ നിർത്തിയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രനെ പരിഗണിക്കുന്നത്.ഇതിനായി സംസ്ഥാന ആർഎസ്എസിന്‍റെയും കേന്ദ്ര നേതൃത്വത്തിന്‍റെയും സമ്മതം ഉണ്ടാകണം. കെ മുരളീധരന്‍റെ സഹമന്ത്രി സ്ഥാനം കെ സുരേന്ദ്രന് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.എന്നാൽ ഏത് വിധേനയ്യം ഇതിനെ തടുക്കുക എന്ന ലക്ഷ്യത്തിലാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ കൂടിയ രഹസ്യ യോഗത്തിലെ തീരുമാനം.