രാജ്യത്തെ കൊള്ളയടിക്കാന്‍ മോദി അംബാനിക്ക് വാതില്‍ തുറന്നുകൊടുത്തുവെന്ന് രാഹുല്‍

webdesk
Monday, February 11, 2019

 

അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി നല്‍കിയതിലൂടെ രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ തന്നെ ഇന്ത്യന്‍ വ്യോമസേനയുടെ  മുപ്പതാനായിരം കോടി രൂപ കൊള്ളയടിക്കാന്‍ അനില്‍ അംബാനിക്ക് വാതില്‍ തുറന്നുകൊടുത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  റഫാല്‍ ഇടപാടിനായി അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി എന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ഏത് പ്രതിരോധ കരാറിലും സാധാരണ ഉള്‍ക്കൊള്ളിക്കുന്ന അഴിമതി വിരുദ്ധ ചട്ടങ്ങള്‍  പക്ഷേ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലില്‍ നീക്കം ചെയ്‌തു എന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തതിരുന്നു.