ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തിൽ സിബിഐ സംഘം പിതാവിന്‍റെ മൊഴി രേഖപ്പെടുത്തി

Jaihind News Bureau
Tuesday, December 31, 2019

മദ്രാസ് ഐ ഐ റ്റി യിൽ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തിൽ പിതാവിന്‍റെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി. നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ലത്തീഫ് പറഞ്ഞു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. അതേസമയം, അന്വേഷണത്തിൽ വീഴ്ച വരുത്തിയ കോട്ടൂർപുരം പോലീസിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുണ്ട്.