ഫാത്തിമാ ലത്തീഫിന്‍റെ മരണം : മദ്രാസ് ഐഐടിയിൽ ഇന്ന് നിർണായക ചർച്ച

Jaihind News Bureau
Thursday, November 21, 2019


ഫാത്തിമാ ലത്തീഫിന്‍റെ മരണത്തെത്തുടർന്ന് വിദ്യാർത്ഥി പ്രക്ഷോഭമുണ്ടായ മദ്രാസ് ഐഐടിയിൽ ഇന്ന് നിർണായക ചർച്ച. ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്ത ചിന്താബാർ കൂട്ടായ്മയുമായി ഡയറക്ടർ ചർച്ച നടത്തും. ഇന്നത്തെ ചർച്ചയിൽ കൂടി ആവശ്യങ്ങൾ നിരസിച്ചാൽ വീണ്ടും സമരത്തിനിറങ്ങുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് തുടരുകയാണ്.