RSSനെതിരെ വിവാദ ബാനർ : മലപ്പുറം പൊലീസ് കേസെടുത്തു; ബാനറും ഗോഡ്‌സെയുടെ കോലവും പോലീസ് കസ്റ്റഡിയിൽ

Jaihind News Bureau
Saturday, February 8, 2020

ഗോഡ്സെയുടെ കോലം കെട്ടിത്തൂക്കി ഗാന്ധിയെ കൊന്നത് ആർ എസ് എസ്” എന്നെഴുതിയ ബാനർ വെച്ചതിന് മലപ്പുറം പൊലീസ് കേസെടുത്തു. മലപ്പുറം കുന്നുമ്മൽ സർക്കിളിൽ ആണ് ബോർഡ് സ്ഥാപിച്ചത്. ഗാന്ധിയെ കൊന്നത് ആർ.എസ്.എസ്. എന്നാണ് ബാനറിലുള്ളത്. ബോർഡിലെ പരാമർശം ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കുമെന്നാണ് പോലീസിന്‍റെ വിശദീകരണം. ബോർഡ്‌ സ്ഥാപിച്ച അജ്ഞാതന്‍റെ പേരിലാണ് മലപ്പുറം പോലീസ് സ്വമേധയാ കേസെടുത്തത്. 153 വകുപ്പ് പ്രകാരമാണ് കേസ്. ബാനറും ഗോഡ്‌സെയുടെ കോലവും പോലീസ് കസ്റ്റഡിയിൽ എടുത്തു.