തീവ്രവാദിയായ പ്രഗ്യ തീവ്രവാദിയായ ഗോഡ്‌സെയെ ദേശസ്നേഹി എന്ന് വിളിക്കുന്നു; ഇന്ത്യൻ പാർലമെന്‍റ് ചരിത്രത്തിലെ ഇരുണ്ട ദിനം : രാഹുൽ ഗാന്ധി

Jaihind News Bureau
Thursday, November 28, 2019

ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ച പ്രഗ്യ സിംഗ് ഠാക്കൂർ പിന്തുടരുന്നത് ആർഎസ്എസ്സിന്‍റെയും ബിജെപിയുടെയും ആശയമെന്ന് രാഹുൽഗാന്ധി എംപി. അവർക്കെതിരെ നടപടി തേടി തന്റെ സമയം കളയുന്നില്ലെന്നും രാഹുൽഗാന്ധി പ്രതികരിച്ചു.

തീവ്രവാദിയായ പ്രഗ്യ, തീവ്രവാദിയായ ഗോഡ്സെയെ ദേശസ്‌നേഹി എന്ന് വിളിക്കുന്നു. ഇത് ഇന്ത്യൻ പാർലമെന്‍റ് ചരിത്രത്തിലെ
ഇരുണ്ട ദിനമാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

അതേസമയം, പ്രഗ്യാസിംഗ് വിഷയത്തിൽ ഇന്ന് പാർലമെന്‍റ് പ്രക്ഷുബ്ധമായി. വിഷയം ചർച്ച ചെയ്യാനില്ലെന്ന സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രഗ്യാ സിംഗിനെതിരെ ശക്തമായ പ്രതിഷേധമാണ് സഭയില്‍ അരങ്ങേറിയത്.

അതിനിടെ, പ്രഗ്യാ സിംഗിനെ പാർലമെന്‍റ് പ്രതിരോധ സമിതിയിൽ നിന്ന് പുറത്താക്കി. പ്രഗ്യാ സിംഗിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയേക്കുമെന്ന അഭ്യൂഹവും ഉണ്ട്.