സി കേശവന്‍ അനുസ്മരണ സമ്മേളനം ഇന്ദിരാഭവനില്‍ നടന്നു

Jaihind Webdesk
Sunday, July 7, 2019

തിരു-കൊച്ചി മുഖ്യമന്ത്രിയും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സി കേശവന്‍റെ 50-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ദിരാഭവനില്‍ കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ പുഷ്പാർച്ചന നടത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം 50 ദീപങ്ങള്‍ തെളിയിച്ച് അനുസ്മരണം നടത്തി.

സംസ്ഥാനം കണ്ട ഏറ്റവും മഹാനായ സാമൂഹ്യ വിപ്ലവകാരിയും ദേശീയ പ്രസ്ഥാനത്തിലെ ഉജ്വല നായകനുമായിരുന്നു സി കേശവനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. നിരവധി പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച  നേതാവ് മാത്രമല്ല, ആദര്‍ശ രാഷ്ട്രീയത്തിന്‍റെ വക്താവ് കൂടിയായിരുന്നു അദ്ദേഹം.  സി കേശവന്‍ ഉയര്‍ത്തിക്കാട്ടിയ ആശയങ്ങൾ ഇന്നും എല്ലാവരുടെയും മനസിൽ നിലനിൽക്കുന്നുവെന്നും പുതിയ തലമുറ അദ്ദേഹത്തെപ്പറ്റി പഠിക്കേണ്ടിയിരിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ള, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂർ രവി, ശരത്ചന്ദ്രപ്രസാദ്, പാലോട് രവി തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങിനുശേഷം തിരുവനന്തപുരത്തുള്ള സി കേശവന്‍ പ്രതിമയിലും കെ.പി.സി.സി പ്രസിഡന്‍റ് പുഷ്‌പാർച്ചന അർപ്പിച്ചു.[yop_poll id=2]