യു.പിയില്‍ ബുര്‍ഖ ധരിച്ച മുസ്ലിം സ്ത്രീകളെ മെട്രോയില്‍ കയറ്റിയില്ല; പ്രതിഷേധം ശക്തം

Jaihind Webdesk
Wednesday, May 29, 2019

ലക്‌നൗ: ലക്‌നൗ മെട്രോയില്‍ യാത്രചെയ്യാനെത്തിയ അഞ്ച് മുസ്ലിം സ്ത്രീകളെ അധികൃതര്‍ തടഞ്ഞു. ഒരുകുടംബത്തിലെ അംഗങ്ങളായ ഇവര്‍ ബുര്‍ഖ ധരിച്ചുവെന്നതിന്റെ പേരിലാണ് യാത്ര അനുമതി നിഷേധിച്ചത്. മെട്രോയില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകളെ സാധാരണ പരിശോധിക്കുന്നത് വനിത സുരക്ഷാ ഉദ്യോഗസ്ഥരാണ്. എന്നാല്‍ ഈ സ്ത്രീകള്‍ എത്തുമ്പോള്‍ വനിതാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പുരുഷ സുരക്ഷ ഉദ്യോഗസ്ഥര്‍ യാത്ര അനുമതി നിഷേധിച്ചത്. തുടര്‍ന്ന് സ്ത്രീകള്‍ യാത്ര റദ്ദാക്കി തിരികെ പോകുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. ലക്‌നൗ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ ഇതേസംബന്ധിച്ച് പരാതി നല്‍കി കുടുംബനാഥ മാസ് അഹമ്മദ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് മെട്രോ അധികൃതര്‍ പറയുന്നത്.