ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Jaihind Webdesk
Saturday, September 22, 2018

പീഡന കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. നെഞ്ചുവേദനയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ബിഷപ്പിനെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. ഇതിന് ശേഷമാകും തുടർ നടപടികളിലേക്ക് പോലീസ് കടക്കുക.