ഡി.എന്‍.എ പരിശോധനാ ഫലം ഈ മാസം; ബിനോയ് കോടിയേരി ശബരിമലയില്‍

Jaihind Webdesk
Saturday, August 17, 2019

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി ശബരിമല ദർശനം നടത്തി. ഇരുമുടിക്കെട്ടുമായി ശനിയാഴ്ച വൈകിട്ടാണ് ബിനോയ് ദര്‍ശനം നടത്തിയത്. ഉച്ചയോടെ ശബരിമലയിലെത്തിയ ബിനോയ് ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച് വൈകിട്ടാണ് അയ്യപ്പദർശനം നടത്തിയത്.

മാളികപ്പുറത്തും ദർശനം നടത്തിയതിന് ശേഷമാണ് ബിനോയി മലയിറങ്ങിയത്. മേല്‍ശാന്തി നല്‍കിയ പ്രസാദവും സ്വീകരിച്ചായിരുന്നു മടക്കം. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് ശബരിമലയിലെത്തിയത്. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു.

ബിഹാർ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡനപരാതിയില്‍  ബിനോയ് കോടിയേരിയുടെ ഡി.എൻ.എ പരിശോധനാ ഫലം ഈ മാസം അവസാനം പുറത്തുവരാനിരിക്കുന്ന  പശ്ചാത്തലത്തിലാണ് ശബരിമല ദർശനം. കേസില്‍ ഉപാധികളോടെയുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് ബിനോയ് കോടിയേരി.