പീഡനക്കേസ്: FIR റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Monday, August 26, 2019

Binoy-Kodiyeri

പീഡനപരാതിയിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. മുംബൈ ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ബിനോയ് ഹർജിയില്‍ പറയുന്നു.

ബിനോയിയുടെ ഡി.എന്‍.എ പരിശോധനാഫലം കൈപ്പറ്റിയോ എന്നതും ഇന്നറിയാനാകും. ജൂലൈ 29 നാണ് ബിനോയ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനായത്. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഇക്കാര്യം രജിസ്ട്രാർ ഇന്ന് കോടതിയെ അറിയിക്കും.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും തനിക്കും കുട്ടിക്കും ജീവിക്കാനാനാവശ്യമായ പണം നല്‍കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം.