സിപിഎമ്മിന്‍റെ കള്ളവോട്ട് തടഞ്ഞു; യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ വാഴകൃഷി വെട്ടിനശിപ്പിച്ച നിലയില്‍

Jaihind Webdesk
Saturday, April 27, 2024

 

കണ്ണൂർ: ധർമ്മടം നിയോജക മണ്ഡലത്തിൽ കള്ളവോട്ട് തടഞ്ഞ യുഡിഎഫ് ബൂത്ത് ഏജൻ്റിൻ്റെ വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. കോൺഗ്രസ് മമ്പറം മണ്ഡലം സെക്രട്ടറി നരേന്ദ്രബാബുവിൻ്റെ നൂറോളം വാഴകളാണ് വെട്ടി നശിപ്പിച്ചത്.

വേങ്ങാട് കുഴിയിലെ പീടികയിലെ 63-ാം നമ്പർ ബൂത്തായ കീഴത്തൂർ യുപി സ്കുളിലെ യുഡിഎഫ് ബൂത്ത് ഏജന്‍റായിരുന്നു നരേന്ദ്രബാബു. കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകരുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ പ്രതികാരമായി നരേന്ദ്രബാബുവിന്‍റെ സ്കൂട്ടറും ഇന്നലെ തകർത്തിരുന്നു.