കേരളത്തിൽ 71.16 ശതമാനം പോളിംഗ്; കണക്കിൽ മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Jaihind Webdesk
Saturday, April 27, 2024

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 71.16 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. അന്തിമ കണക്കില്‍ വീണ്ടും മാറ്റം വന്നേക്കാം. കനത്ത ചൂടും മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പും പോളിംഗിനെ ബാധിച്ചതായാണ് സൂചന.

20 മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം. ബ്രാക്കറ്റില്‍ 2019 ലെ കണക്ക്.

തിരുവനന്തപുരം 66.46% (73.74)

ആറ്റിങ്ങൽ 69.40% (74.48)

കൊല്ലം 68.09% (74.73)

പത്തനംതിട്ട 63.35% (74.3)

മാവേലിക്കര 65.91% ( 74.33)

ആലപ്പുഴ 74.90% (80.35)

കോട്ടയം 65.60% (75.47)

ഇടുക്കി 66. 53% (76.36)

എറണാകുളം 68.27% (77.64)

ചാലക്കുടി 71.84% (80.51)

തൃശൂർ 72.79% (77.94)

പാലക്കാട് 73.37% (77.77)

ആലത്തൂർ 73.20% (80.47)

പൊന്നാനി 69.21% (74.98)

മലപ്പുറം 72.90% (75.5)

കോഴിക്കോട് 75.42% (81.7)

വയനാട് 73.48% (80.37

വടകര 78.08% (82.7)

കണ്ണൂർ 76.92% 83.28)

കാസർകോട് 75.94% (80.66)

ആകെ വോട്ടര്‍മാര്‍-2,77,49,159
ആകെ വോട്ട് ചെയ്തവര്‍-1,97,48,764(71.16%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍-94,67,612(70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,02,81,005(71.72%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍-147(40.05%)

സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ 9 പേർക്കാണ് ജീവന്‍ നഷ്ടമായത്. 9 പേർ കുഴഞ്ഞുവീണും ഒരാൾ വോട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിലുമാണ് മരിച്ചത്. സിപിഎമ്മിന്‍റെ വ്യാപക കള്ളവോട്ട് ശ്രമങ്ങളും അങ്ങിങ്ങ് അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു. കള്ളവോട്ടിന് ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവർ അറസ്റ്റിലായി. മറ്റൊരു സിപിഎം പ്രവർത്തകന്‍ ഓടി രക്ഷപ്പെട്ടു. ആലപ്പുഴ ജില്ലയിൽ കുട്ടനാട് വടക്കൻ വെളിയനാട് പോളിംഗ്ബൂത്തിനു സമീപം സിപിഎം പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. സിപിഎം പ്രവർത്തകനെ മഴു കൊണ്ട് വെട്ടിയ പാർട്ടി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.