പീഡന പരാതി : ബിനോയ് കോടിയേരിയുടെ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Monday, July 29, 2019

Binoy-TOI Report

പീഡന പരാതി നൽകിയ യുവതിക്കെതിരെ ബിനോയ് കോടിയേരി നൽകിയ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതി നൽകിയ പരാതിയിലെ എഫ് ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പരാതി കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം മുൻകൂർ ജാമ്യവ്യവസ്ഥയനുസരിച്ച് ബിനോയ് ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരാകണം. ഡിഎൻഎ ടെസ്റ്റിനായി വിവിധ കാരണങ്ങൾ പറഞ്ഞ് ബിനോയ് കഴിഞ്ഞ രണ്ട് തവണയും രക്ത സാമ്പിൾ നൽകിയിരുന്നില്ല. ഇത്തവണയും ഹർജി പരിഗണനയിലാണെന്ന വിശദീകരണം നൽകി രക്തസാമ്പിൾ നൽകാൻ സാധ്യതയില്ല.