മോദിയുടെ ആനമണ്ടത്തരങ്ങള്‍; നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

Jaihind Webdesk
Saturday, April 27, 2019

റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയും മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ചെയ്ത ആന മണ്ടത്തരങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നു പറഞ്ഞ രാഹുല്‍, മോദി സര്‍ക്കാര്‍ തൊഴില്‍ നല്‍കിയെന്ന് ഒരു യുവാവും പറയില്ലെന്നും പരിഹസിച്ചു. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.