ദുബായ് : പാല ഉപതിരഞ്ഞടുപ്പില്‍ യു.ഡി.എഫ് മുന്നണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹ്നാന് എം.പി ദുബായില്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയതായിരുന്നു അദ്ദേഹം. പിണറായി-മോദി സര്‍ക്കാരുകളുടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും, ഒപ്പം കെ എം മാണി പാലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുമാണ് യുഡിഎഫിന്റെ പ്രചാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഇന്‍കാസിലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്‍കാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഷാര്‍ജ ഘടകം പ്രസിഡണ്ട് അഡ്വ. വൈ.എ.റഹീം, ഉമ്മുല്‍ ക്വയിന്‍ പ്രസിഡണ്ട് സന്‍ജു പിള്ള, ഇ.കെ.നസീര്‍, ഫൈസല്‍ കെ മുഹമ്മദ്, മുനീര്‍ കുമ്പള, ചന്ദ്രബാബു, റോയി പത്തനംതിട്ട, റിയാസ് തൃശൂര്‍, ഈപ്പന് അലപ്പുഴ, ബഷീര്‍ പൊന്നാനി, ആരിഫ് പടിഞ്ഞാറങ്ങാടി, എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.