അയോധ്യ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

webdesk
Friday, January 4, 2019

Ayodhya-Ramjanmbhoomi-SC

അയോധ്യ കേസുമായി ബന്ധപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

അയോധ്യ കേസില്‍ 2010-ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേയാണ് വിവിധകക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്ന കോടതി, ഈ ഹര്‍ജികളില്‍ തുടര്‍വാദം കേള്‍ക്കുന്നതിന് മൂന്നംഗ ബെഞ്ച് രൂപവത്കരിച്ചേക്കും.അയോധ്യയിലെ തര്‍ക്കഭൂമി മൂന്നുകക്ഷികള്‍ക്കായി വീതിച്ചുനല്‍കാനായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിനെതിരെയാണ് വിവിധകക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കേസ് ജനുവരിയില്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. അതേസമയം കോടതിക്ക് മേൽ കേന്ദ്രസർക്കാരിന്റെ ശക്തമായ സമ്മർദം ഉണ്ട്. കോടതിയുടെ ഇന്നത്തെ തീരുമാനം അറിഞ്ഞ ശേഷം ഭാവി നടപടി തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കി കഴിഞ്ഞു.