പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്നും ഡൽഹിയിൽ പ്രതിഷേധം

Jaihind News Bureau
Wednesday, December 25, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്നും ഡൽഹിയിൽ പ്രതിഷേധം. എഴുത്തുകാരി അരുന്ധതി റോയ് അടക്കമുള്ളവർ ഡൽഹി സർവകലാശാലയിൽ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. ജാമിയ സർവകലാശാലക്ക് മുൻപിലും ഷാഹിൻ ബാഗിലും പതിവ് പ്രതിഷേധം തുടരുന്നുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായ സംഘർഷത്തിൽ ഉത്തർപ്രദേശിൽ മരിച്ചവരുടെ എണ്ണം ഇരുപത് ആയി.

ക്രിസ്‌മസ്‌ ദിനത്തിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം തുടരുന്നു. ജാമിയ സർവകലാശാലക്ക് മുൻപിലും ഇന്ത്യ ഗേറ്റിലും ഷാഹിൻ ബാഗിലും പതിവു പ്രതിഷേധം തുടരുന്നുണ്ട്. ഡൽഹി സർവ്വകലാശാല നോർത്ത് ക്യാംപസിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.

എഴുത്തുകാരി അരുന്ധതി റോയ്, ഉൾപ്പെടെ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ഉള്ളവർ പ്രതിഷേധങ്ങളുടെ ഭാഗമായി. പൗരത്വ നിയമഭേദഗതിക്കെതിരായ സംഘർഷത്തിൽ ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം ഇരുപത് ആയി. സംഭവത്തിൽ ഉത്തർപ്രദേശ് ഡിജിപിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. യുപിയിൽ സർക്കാർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകണം എന്നാണ് നോട്ടീസ്.

നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തർ പ്രദേശ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ പരാതിയെത്തുടർന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. മരിച്ച ഇരുപത് പേരിൽ പലരും വേടി ഏറ്റാണ് മരിച്ചത്. ഉത്തർ പ്രദേശിൽ പലയിടത്തും നിരോധനാജ്ഞ തുടരുന്നു. ഇന്റർനെറ്റ് സേവനങ്ങൾ ഇപ്പോഴും പലയിടത്തും നിശ്ചലം.