ദേശീയപാതയിൽ ആലപ്പുഴ പട്ടണക്കാട് വാഹനപകടത്തില്‍ 2 മരണം

webdesk
Thursday, January 10, 2019

Alappuzha-Accident-death

ദേശീയപാതയിൽ ആലപ്പുഴ പട്ടണക്കാട് വാഹനപകടം. ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരിച്ചു. തൈക്കൽ ആയിരംതൈ വെളിമ്പറമ്പിൽ ദാസന്റെ മക്കളായ അജേഷ് – 38, അനീഷ് -36 എന്നിവരാണ് മരിച്ചത്. പട്ടണക്കാട് ബിഷപ്പ് മൂർ സ്കൂളിന് മുന്നിൽ പുലർച്ചെ 3 മണിയോടെയാണ് അപകടം. എറണാകുളത്ത് നിന്നും ബൈക്കിൽ വീട്ടിലേയ്ക്ക് വരുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.[yop_poll id=2]