ലാബോറട്ടറി സേവനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടുകളിലേക്ക്…

Jaihind News Bureau
Saturday, March 28, 2020

കൊറോണ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി കർശന നിർദ്ദേശം കാരണം വീടുകളിൽ കഴിയുന്നവർക്ക് ലാബോറട്ടറി സേവനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടുകളിലേക്ക്. ഡോ. അൻസാർ മുഹമ്മദ്, സാനു വർഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത് .

കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക് ഡൗൺ കർശനമായി തുടരുമ്പോൾ വീടുകളിൽ കഴിയുന്നവർക്ക് കരുതലായി യൂത്ത് കോൺഗ്രസ് വള്ളിക്കുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂനാട് പ്രവൃർത്തിക്കുന്ന ദയാ മെഡിക്കൽ സെന്‍ററിലെ ലാബോറട്ടറിയുടെ സഹകരണത്തേടെയാണ് മൊബൈൽ ലാബോറട്ടറിയുടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഡോ. അൻസാർ മുഹമ്മദ്, സാനു വർഗ്ഗീസ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തുന്നത്. പ്രഷർ, ഷുഗർ പരിശോധനകൾ സൗജന്യമായും. മറ്റ് പരിശോധനകൾക്ക് ആവശ്യമാണെങ്കിൽ രക്തം സമാഹരിച്ച് പരിശോധന നടത്തി റിസൾട്ട് വീട്ടിലെത്തിക്കുന്നതാണ് .