കണ്ണൂരിൽ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറിക്ക് ഡിവൈ എഫ് ഐ പ്രവർത്തകരുടെ മർദ്ദനം

Jaihind News Bureau
Saturday, July 27, 2019

കണ്ണൂരിൽ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അകേഷിനെ ഡിവൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചു. എഐഎസ്എഫിന്റെ ജില്ലാ സമ്മേളന പോസ്റ്ററിന് മുകളിൽ ഡി വൈ എഫ് ഐ പോസ്റ്റർ ഒട്ടിച്ചതിനെ ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചത്.കണ്ണൂർ ചേംബർ ഹാളിന് സമീപത്ത് വെച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. ഇന്ന് നടക്കുന്ന ജില്ലാ സമ്മേളനത്തിന്‍റെ പോസ്റ്ററും, കൊടികളും സ്ഥാപിക്കുന്നതിനിടെയാണ് അക്രമം നടന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗങ്ങളാണ് മർദ്ദിച്ചതെന്നാണ് എഐഎസ്എഫ് പ്രവർത്തകർ പറയുന്നത്.