എ.എന്‍ ഷംസീർ എം.എല്‍.എ വധഭീഷണി മുഴക്കിയതായി പൊതുപ്രവര്‍ത്തകന്‍റെ വെളിപ്പെടുത്തല്‍

Jaihind Webdesk
Tuesday, June 18, 2019

A.N-Shamseer

തലശേരി എം.എൽ.എയും ഡി.വൈ.എഫ്‌.ഐ നേതാവുമായ എ.എൻ ഷംസീർ വധഭീഷണി മുഴക്കിയതായി തലശേരിയിലെ പൊതു പ്രവർത്തകന്‍റെ വെളിപ്പെടുത്തൽ. തലശേരിയിലെ പൊതുപ്രവർത്തകനായ മുരിക്കോളി സത്താറാണ് ഷംസീര്‍ വധഭീഷണി മുഴക്കിയതായി വെളിപ്പെടുത്തിയത്. തല്ലിക്കൊന്ന് റയിൽവേ ട്രാക്കിൽ ഇട്ടുകളയുമെന്ന് എ.എൻ ഷംസീർ ഭീഷണിപ്പെടുത്തിയതായി സുഹൃത്തുകൾക്ക് അയച്ച വീഡിയോ സന്ദേശത്തിൽ സത്താർ പറയുന്നു.

വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.ഒ.ടി നസീർ നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് തലശേരിയിലെ പൊതുപ്രവർത്തകനായ മുരിക്കോളി സത്താർ പുറത്തിറക്കിയ വീഡിയോയിലാണ് എ.എൻ ഷംസീർ എം.എൽ.എ വധഭീഷണി മുഴക്കിയതിനെക്കുറിച്ച് പരാമർശമുള്ളത്. സത്താർ സുഹൃത്തുകൾക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് എ.എൻ ഷംസീർ എം.എൽ.എ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നത്.

തലശേരിയിലെ റെയിൽവേ മേൽപ്പാലം റോഡിന്‍റെ ശോചനീയാവസ്ഥയെ കുറിച്ച് പ്രതികരിച്ചതിനാണ് എം.എൽ.എയുടെ ഭീഷണി. റോഡിന്‍റെ ശോചനീയാവസ്ഥയെ കുറിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയതാണ് ഷംസീർ എം.എൽ.എയെ പ്രകോപിപ്പിച്ചത്. റെയിൽവേ പാലത്തിൽ വെച്ചായിരുന്നു സത്താറിന് എതിരെയുള്ള ഷംസീറിന്‍റെ ഭീഷണി. നീയാരാ തലശേരിയിലെ വികസന നായകനോ? തല്ലിക്കൊന്ന് റെയിൽവേ ട്രാക്കിൽ ഇട്ടുകളയുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് സത്താർ സുഹൃത്തുകൾക്ക് അയച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു.

പൊതുജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച എം.എൽ.എ നാടിന്‍റെയും യുവാക്കളുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാതെ യുവാക്കളുടെ കൈയിൽ ആയുധം വെച്ചുകൊടുക്കുന്ന രീതിയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സന്ദേശത്തിൽ സത്താർ പറയുന്നു. എ.എൻ ഷംസീർ എം.എൽ.എയും കൂട്ടരും നടത്തുന്ന അഴിമതിക്കെതിരെ ശബ്ദം ഉയർത്തിയതിനാണ് തന്നെ ആക്രമിച്ചതെന്ന് സി.ഒ.ടി നസീറും വെളിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് സത്താർ എന്ന പൊതുപ്രവർത്തകൻ എ.എൻ ഷംസീർ എം.എൽ.എ തനിക്ക് നേരെ വധ ഭീഷണി മുഴക്കിയ കാര്യം വെളിപ്പെടുത്തുന്നത്.

teevandi enkile ennodu para