ഇന്ധനവില കുതിക്കുന്നു ; തുടര്‍ച്ചയായ മൂന്നാം ദിനവും വില കൂട്ടി

Jaihind News Bureau
Wednesday, February 10, 2021

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ധനവില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 83.60 രൂപയും, പെട്രോളിന് 89.48 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോളിന് 87.76 രൂപയും, ഡീസലിന് 81.98 രൂപയുമായി. ഇന്നലെ പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു. ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. പത്ത് ദിവസത്തിനിടെ നാലാം തവണയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ എട്ടുമാസം കൊണ്ട് പെട്രോള്‍, ഡീസല്‍ വില 16. 30 രൂപ വീതമാണ് കൂട്ടിയത്.